ന്യൂഡൽഹി: പെട്രോൾ വില വർധനയോടെ രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇപ്പോൾ മഹീന്ദ്രയും ഹ്യുണ്ടായും ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നതിൽ മത്സരമാണ്. ഇപ്പോഴിതാ ഹ്യുണ്ടായ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ഹ്യുണ്ടായ് IONIQ 5- ഉം ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. എല്ലാം കൊണ്ടും ഇതൊരു ഫീച്ചർ ലോഡഡ് കാറാണ്.
വലിയ ബുക്കിംഗാണ് ആദ്യ രണ്ട് മാസങ്ങളിൽ തന്നെ ഈ പ്രീമിയം ഇലക്ട്രിക് കാറിന് ലഭിച്ചത്. 45.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഒറ്റ ചാർജിൽ 631 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ കാറിന് കഴിയും. റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ IONIQ 5 ലഭ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക