നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബൈയിലെ വ്യവസായി ഫര്ഹാന് ബിന്‍ ലിഖായത്തുമായി കീര്‍ത്തി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കീര്‍ത്തി ട്വിറ്ററില്‍ പ്രതികരിച്ചു.
“ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം”, കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു. തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയുടെ ലിങ്ക് പങ്കുവച്ചാണ് കീർത്തിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക