താൻ വിഷാദ രോഗത്തിന് കടുത്ത വിഷാദരോഗത്തിലായിരുന്നു എന്ന ദീപിക പദുക്കോണിന്റെ തുറന്നുപറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. വിഷാദത്തിനെതിരെയുള്ള താരത്തിന്റെ പോരാട്ടവും വിഷാദത്തെക്കുറിച്ച് തരാം സൃഷ്ട്ടിച്ച അവബോധവും നിരവധിപേര്‍ക്ക് പ്രചോദനമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പർതാരം ഡ്വെയ്ന്‍ ജോണ്‍സനും വിഷാദത്തേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് വിഷാദത്തേക്കുറിച്ച് അറിയില്ലായിരുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ നടി ദീപിക ഇതിന് ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കോളജ് കാലം മുതല്‍ ജീവിതത്തില്‍ ഉടനീളം വിഷാദം തന്നെ അലട്ടിയിട്ടുണ്ട് എന്നാണ് ഡ്വെയ്ന്‍ പറഞ്ഞത്. മിയാമി സര്‍വകലാശാലയിലെ പഠനകാലം മുതല്‍ വിഷാദരോഗം ബാധിച്ചിരുന്നു. ശേഷം സിനിമാലോകത്ത് പ്രശസ്തി നേടിയപ്പോഴും വിഷാദത്തിൽ മാറ്റം ഒന്നും ഇല്ലായിരുന്നു എന്നും ഡ്വെയ്ന്‍ പറയുന്നു.
വിഷാദത്തെക്കുറിച്ചുള്ള ഡ്വെയ്നിന്റെ പ്രസ്താവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു ദീപികയുടെ പ്രതികരണം. മാനസിക ആരോഗ്യം പ്രധാനമാണ് എന്നാണ് ദീപിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടി സംഘടിപ്പിക്കുന്നത്. വിഷാദത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ദി ലിവ് ലവ് ലോഫ് എന്ന സംഘടനയ്ക്കും താരം നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക