അപകട ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുവാൻ ആപ്തമിത്ര സന്നദ്ധ സേനയുമിനി ഉണ്ടായിരിക്കും. രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര – സംസ്ഥാന സേനയ്ക്ക് പിന്തുണയേകാനും ഒപ്പം ഇവരുടെ അസാന്നിധ്യത്തിൽ രക്ഷാപ്രവർത്തകർ തന്നെയാകാനും ഈ സേന തയ്യാറായിരിക്കും.
മലപ്പുറം ജില്ലയിൽ നിന്ന് ഏതാണ്ട് അഞ്ഞൂറോളം പേർക്കാണ് ഇതിനായി പരിശീലനം നൽകിയിരിക്കുന്നത്.
പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് 18നും 40നും ഇടയിൽ പ്രായമുള്ളവരായവർക്ക് സേനയിലേക്ക് പരിശീലനം നൽകിയത്.
സംസ്ഥാനത്താകമാനം 4300 പേർക്കാണ് പരിശീലനം ലഭിച്ചത്. നിലമ്പൂർ മേഖലയിലെ 101 ഗോത്രവിഭാഗക്കാരാണ് ‘ആപ്തമിത്ര’ സന്നദ്ധ സേനയുടെ ഭാഗമായത്. ദുരന്തമുണ്ടായാൽ പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്താണ് ഗോത്ര വിഭാഗക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക