ന്യൂഡല്‍ഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക് . ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന് ലഭിച്ചു. മലയാളിയായ വി.എം ആര്യക്ക് 36-) റാങ്കും ലഭിച്ചു.
ഗരിമ ലോഹ്യക്കാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് ഉമ ഹാരതിക്കും ലഭിച്ചു. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയാണ് ഗഹന. മുപ്പത്തി ആറാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി വി.എം.ആര്യ, മുപ്പത്തി എട്ടാം റാങ്ക് നേടിയഅനൂപ് ദാസ്, അറുപത്തി മൂന്നാം റാങ്ക് നേടിയ എസ്. ഗൗതം രാജ് എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.
ഒന്നാം റാങ്കുകാരിയായ ഇഷിതാ കിഷോര്‍ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. ഡൽഹി സർവകലാശാലയിലെ പ്രശസ്തമായ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്നാണ് ബിരുദം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക