ഭക്ഷണരീതിയും ചര്‍മ്മത്തിന്റെ ആരോഗ്യവുമായി വലിയ രീതിയില്‍ ബന്ധമുണ്ട്. തെറ്റായ ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെയും വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ചർമത്തിന് അനുകൂലമായി ബാധിക്കും. അതിനാൽ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..P
1. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മുഖക്കുരു വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാകും നല്ലത്.
2. പഞ്ചസാരയും കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മുഖക്കുരുവിനെ കൂട്ടുന്നു. ഈ ഭക്ഷണങ്ങൾ ഉയർന്ന അളവിൽ കഴിച്ചാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധപ്പിക്കുകയും ഇൻസുലിൻ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ ഗ്രന്ഥികളിലെ എണ്ണ ഉൽപാദനത്തെ വർധിപ്പിക്കുന്നു. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു വരുത്തുകയും ചെയ്യും.
3. പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ വർധിപ്പിക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം കൂട്ടുകയും അതുവഴി മുഖക്കുരു വരുത്തുകയും ചെയ്യുന്നു.
4. ധാരാളമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക