ബെംഗളൂരു: വിവാദ സിനിമ ദ കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കർണാടക ഇൽകലിലെ എസ്.വി.എം ആയുർവേദിക് മെഡിക്കൽ കോളജ്. ബിഎഎംഎസ്, പിജി കോഴ്സുകളിലെ വിദ്യാർത്ഥികളെയാണ് കോളജ് മാനെജ്മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റും അവധിയും അധികൃതർ അനുവദിച്ചു.
ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് പ്രദർശനം ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് നിർത്തിവയ്ക്കുകയും ചെയ്തു. പ്രിൻസിപ്പൽ കെ.സി ദാസാണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പടുവിച്ചത്.
മെയ് 5-നാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയത്. 20 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ വിപുല്‍ ഷായാണ് നിര്‍മിച്ചത്. ചില രാജ്യങ്ങളില്‍ ചിത്രത്തിന് നിരോധനമുണ്ടെങ്കിലും യു.കെ., അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക