അമ്പലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച ശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശി പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടപ്പള്ളിയില്‍ ഫെബ്രുവരി 25നാണ് കേസിന് ആസ്പദമായ സംഭവം.
ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയും, ഇയാളും തമ്മില്‍ ദിവസവും കലഹിക്കുമായിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ ആണ് ഇയാൾ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
പോലീസ് പൊടിമോനെ കണ്ടെത്താൻ വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്ന് ഇന്‍സ്പെക്ടര്‍ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊടിമോന് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക