ഭോജ്പുരി സംവിധായകനായ സുഭാഷ് ചന്ദ്ര തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഹോട്ടല്‍ മുറിയില്‍ ആണ് സുഭാഷ് ചന്ദ്ര തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം തന്റെ ടീമിനൊപ്പം തിരുപ്പതിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മെയ് 24 നാണ് സുഭാഷ് മരിച്ചതെന്ന് യുപി പോലീസ് അറിയിച്ചു.
ഇയാളുടെ ശരീരത്തില്‍ ദൃശ്യമായ മുറിവുകളൊന്നുമില്ലെന്നും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോസ്റ്റ് സൂപ്രണ്ട് (എസ്പി)മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക