നാം ഏറ്റവും ഗൗരവമോടെയും ഭീതിയുടെയും സമീപിക്കുന്നൊരു രോഗമാണ് ക്യാൻസര്‍. ശരീരത്തിലെ വിവിധ അവയവങ്ങളിലും ബാധിക്കുന്നതായി നിരവധി ക്യാൻസറുകളുണ്ട്.
രോഗലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ അത് മനസിലാക്കാൻ സാധിക്കണം. ക്യാൻസറിന്റെ കാര്യത്തില്‍ ശരീരം പ്രകടിപ്പിച്ചേക്കാവുന്ന ചില പൊതുവായ ലക്ഷണങ്ങളുണ്ട്. ഇവ ഏതെല്ലാമാണെന്നാണ് നോക്കാം.
ഇടവിട്ടുള്ള പനി…
കൂടുതലായും രാത്രി സമയങ്ങളിൽ വരുന്ന പനി ശ്രദ്ധിക്കണം സാധാരണഗതിയില്‍ നമ്മെ ബാധിക്കുന്ന ജലദോഷപ്പനിയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ക്യാൻസര്‍ രോഗത്തിന്റെ അനുബന്ധമായി വരുന്ന പനി.
ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങള്‍…
ചര്‍മ്മത്തില്‍ കാഴ്ചയിലോ അല്ലെങ്കില്‍ സ്വഭാവത്തിലോ പെട്ടെന്ന് വരുന്ന വ്യത്യാസങ്ങളും ഇത്തരത്തില്‍ ശ്രദ്ധിക്കണം. പുതുതായി വരുന്ന കാക്കപ്പുള്ളികള്‍ അവയുടെ സവിശേഷതകള്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം. .
വേദന…
വേദന ക്യാൻസര്‍ രോഗത്തിന്റെ ഭാഗമായി ഉണ്ടാകാം.രോഗം ബാധിച്ച അവയവത്തിന്റെ പരിസരത്തായി എപ്പോഴും വേദന അനുഭവപ്പെടാം. ഈ വേദന ഇടവിട്ട് ഉണ്ടാകാം. ഇങ്ങനെയുള്ള വേദനകള്‍ ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്.
ശ്വാസതടസം…
ശ്വാസതടസം പല ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്നതാണ്. ക്യാൻസര്‍ രോഗത്തിന്റെ ലക്ഷണമായും ഇത് കണ്ടുവരുന്നു. അതിനാല്‍ ശ്വാസതടസം പതിവായി നേരിടുന്നപക്ഷം പരിശോധന വേണം. പ്രത്യേകിച്ച് നടക്കുമ്പോഴോ, പടികള്‍ കയറിയിറങ്ങുമ്പോഴോ, ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ എല്ലാം കിതപ്പ് ഉണ്ടെങ്കിൽ ഏറെയും ശ്രദ്ധിക്കേണ്ടത്.
ക്ഷീണം…
അകാരണമായി എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതും ശ്രദ്ധിക്കുക. കാരണം ഇതും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളുടെ ലക്ഷണമായി വരുന്ന മറ്റൊരു പ്രശ്നമാണ്. എന്നാല്‍ ക്യാൻസറിന്റെ ഭാഗമായി വരുന്ന ക്ഷീണം അസഹനീയമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു .
വണ്ണം കുറയല്‍…
പെട്ടെന്ന് ശരീരഭാരം കുറയുകയും ക്ഷീണിക്കുകയും ചെയ്യുന്ന അവസ്ഥയും ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഗൗരവമുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നു എന്നതിന്റെ സൂചനയാണ്. ക്യാൻസര്‍ ലക്ഷണമായും ഇങ്ങനെ പെട്ടെന്ന് ശരീരഭാരം കുറയാം.
വിവിധ ശാരീരികപ്രവര്ത്തനങ്ങളിലെ മാറ്റം…
ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികമായി കാണുന്ന മാറ്റങ്ങളെല്ലാം ഇതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ആവര്‍ത്തിച്ചുള്ള ദഹനപ്രശ്നങ്ങള്‍, അസാധാരണമായ ക്ഷീണം, നേരത്തെ പറഞ്ഞത് പോലെ പെട്ടെന്ന് വണ്ണം കുറയുന്ന അവസ്ഥ എല്ലാം ശ്രദ്ധിക്കേണ്ടതും പരിശോധനാവിധേയമാക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക