ബീറ്റ്റൂട്ട് കൊണ്ട് എന്നും തോരൻ ഉണ്ടാക്കി മടുത്തോ? പുതിയൊരു വിഭവം ഉണ്ടാക്കാൻ പഠിച്ചാലോ? ബീറ്റ്റൂട്ട് കൊണ്ട് എങ്ങനെയാണു പച്ചടി ഉണ്ടാക്കുന്നത് എന്നാണ് ഇനി പറയുന്നത്. ഇതിനായി ആദ്യം വേണ്ടത് ബീറ്റ്റൂട്ട് തന്നെയാണ് . ബീറ്റ്റൂട്ട് ചെറുതായി മുറിച്ച ഉപ്പിട്ട് വേവിച്ചെടുക്കണം. പിന്നീട് വേവിച്ച ബീറ്റ്റൂട്ട് മിക്സിയിൽ നല്ലതു പോലെ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
അതിനു ശേഷം കുറച്ചു തേങ്ങ ചിരകിയതും കുറച്ചു തൈരും കൂടി മിക്സിയിൽ നല്ലതു പോലെ അരച്ചെടുക്കുക. ഒരു സ്പൂൺ കടുക് കൂടി ചേർത്ത് ചതച്ചെടുക്കുക. പച്ചടി തയ്യാറാക്കാനുള്ള അരപ്പ് റെഡി ആയി കഴിഞ്ഞു.
ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. ഒരു വറ്റൽമുളക് കറിവേപ്പില എന്നിവ ചേർക്കുക. ശേഷം നമ്മൾ അരച്ച് വെച്ച ബീറ്റ്റൂട്ട് ചേർത്തുകൊടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടിയും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്തതിന് ശേഷം നന്നായി തിളപ്പിക്കുക. പിന്നെ നമ്മൾ അരച്ച് വെച്ച അരപ്പ് കൂടി ചേർത്ത വാങ്ങാം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക