കൊല്ലം കടയ്ക്കലിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 52 കാരൻ പിടിയിൽ. പ്രതി കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തെത്തുന്നത്.
പെൺകുട്ടിയും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയാ കൃഷ്ണൻകുട്ടി ഏഴു വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ അമ്മയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് പരാതി കൊടുക്കുന്നത്. പിന്നാലെ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ മെഡിക്കൽകോളേജിലും പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. കൃഷ്ണൻകുട്ടി ഉപദ്രവിച്ചതായി കുട്ടി ഡോക്ടറോട് പറഞ്ഞു. തുടർന്ന് കടയ്ക്കൽ പൊലീസിൽ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക