അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി അറിയിച്ച് തമിഴ്നാട് വനം വകുപ്പ്. ഇപ്പോൾ കമ്പംമേട് ഭാഗത്തേക്കാണ് ആന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് എത്താനാകും. ഈ സാഹചര്യത്തിൽ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ്.
ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് അരികൊമ്പൻ ഉണ്ടായിരിന്നു. കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന ഉണ്ടായിരുന്നത്.
ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതൽ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് ഇന്നലെ രാത്രി അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക