പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തിനെതിരെ മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ പുതിയ വീട്ടില്‍ എല്ലാ കുടുംബാഗങ്ങളും ഒരുമിച്ച് താമസിക്കേണ്ടതാണ്. താന്‍ പങ്കാളിത്ത ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പൊതു വേദികളിലും പുതിയ പാര്‍ലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാള്‍ ഒരുമിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിനാൽ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാമെന്ന്.’-പ്രസ്താവനയില്‍ കമല്‍ ഹാസന് പറഞ്ഞു.
സര്‍ക്കാരിനെ ഈ ചരിത്ര നേട്ടത്തിന് താൻ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനില്‍ക്കെ തന്നെ. ഉദ്ഘാടനം ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക