ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ഇതിനു മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് ചെങ്കോല്‍ കൈമാറിയത്. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്.
പ്രയാഗ്രാജിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. നാളെ ചെങ്കോല്‍ കൈമാറുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇന്നത്തെ പരിപാടികള്‍ സംബന്ധിച്ച് യാതൊരു അറിയിപ്പും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോല്‍ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക