ഫുഡ് ഡെലിവറിക്കെത്തിയ യുവാവ് വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിക്കുകയായിരുന്നു
സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷ് (32)നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പൂവാര്‍ സി.ഐ എസ്.ബി പ്രവീണ്‍, എസ്.ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായും പൂവാര്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക