ഭക്ഷണ പ്രേമികൾക്ക് ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പനീർ. രുചിക്ക് പുറമേ, ഏറെ പോഷക ഗുണങ്ങളും പനീറിൽ അടങ്ങിയിട്ടുണ്ട്. പനീറിൽ ധാരാളം സെലെനിയം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. കൂടാതെ, ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം പനീർ കഴിക്കുന്നതിലൂടെ ലഭിക്കും.
അറിയാം പനീറിന്റെ ഗുണങ്ങള്‍…
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. അമിനോ ആസിഡും അടങ്ങിയ ഇവ സസ്യഭുക്കുകൾക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്.
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. വിശപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും നല്ലതാണ്. പനീറിന്റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം.
കാത്സ്യം, ഫോസ്ഫറസ്, വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട ധാരാളം ഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്.
സിങ്ക് ധാരാളം അടങ്ങിയ പനീര്‍ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയ പനീര്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി12-ന്റെ കുറവ് ഉള്ളവര്‍ക്ക്
പനീർ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മത്തില്‍ പുതിയ കോശങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു.
പതിവായി പനീർ കഴിക്കുന്നതിലൂടെ ചർമ്മം വളരെ മൃദുവായി നിലനിൽക്കും. ശരീരത്തിന്റെ സ്വാഭാവിക ലൂബ്രിക്കന്റ് നിലനിർത്താൻ ഇത് സഹായിക്കുന്നു. പനീര്‍ ചീസ് ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യാം. ഇത് ചർമ്മത്തെ കൂടുതല്‍ മൃദുലമാക്കുകയും ചെയ്യും. പനീര്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് തടയാന്‍ അഹയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക