ആലപ്പുഴ: ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ച് ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഭാര്യയും ഭർത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലെ അടിത്തട്ട് തകർന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക