അഹമദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ തകർത്തുപെയ്തപ്പോൾ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് 2023 ഐപിഎൽകിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎൽ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്.
ബാറ്റിങ്ങിന്റെ ആരംഭത്തിൽ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ കോൺവെയും ഗെയിക് വാദും ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികൾ ഒന്നിനു പിറകെ ഒന്നായി പറന്നു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ചെന്നൈയുടെ സ്കോർ 70 റൺസിന് മുകളിലായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക