നിലമ്പൂരിലെ ചാലിയാർ പുഴയുടെ മമ്പാട് കടവിൽ നിന്നും സ്വർണ്ണം കുഴിച്ചെടുക്കാൻ ശ്രമം. കുഴിച്ചെടുക്കാൻ ഉപയോഗിച്ച മോട്ടോറുകളും ഉപകരണങ്ങളുംപോലീസ് പിടിച്ചെടുത്തു.
ചാലിയാർ പുഴയുടെ മമ്പാട് കടവിൽ വലിയ കുഴികൾ ഉണ്ടാക്കി മോട്ടോർ സ്ഥാപിച്ചായിരുന്നു സ്വർണ്ണം ഖനനം ചെയ്തിരുന്നത്. ഇത്തരം ഒരു പ്രവർത്തി ഉണ്ടാവുന്നതും അത് പിടികൂടുന്നതും നിലമ്പൂരിൽ ആദ്യമാണെന്നും ഇനി ഇത്തരത്തിൽ സ്വർണ്ണം ഖനനം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സ്വർണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് ബി എച്ച് പിയിൽ കൂടുതൽ കരുത്തുള്ള 9 മോട്ടോറുകൾ, പിക്കാസുകൾ,തുമ്പ തുടങ്ങി നിരവധി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഉപജീവനത്തിനായി ചാലിയാർ പുഴയിലെ മണൽ ചെറിയതോതിൽ കൊണ്ടുപോകുന്നവർ ഏറെയുണ്ട്. എന്നാൽ വലിയ കുഴികൾ ഉണ്ടാക്കുന്നതിലൂടെ കുളിക്കാൻ കടവിൽ ഇറങ്ങുന്നവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതിനാലും കൂടിയാണ് നടപടി കർശനമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക