വിവാദമായി തെന്നിന്ത്യന്‍ നടി തൃഷയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്ത്തകന് ബയില്‍വന്‍ രംഗനാഥന് നടത്തിയ വെളിപ്പെടുത്തല്‍. താരം മദ്യപിച്ച് വഴിയില്‍ കിടന്ന് ബഹളം ഉണ്ടാക്കിയെന്നാണ് ബയില്‍വന്‍ രംഗനാഥന്റെ വെളിപ്പെടുത്തൽ.
ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ ഈ വാര്‍ത്ത വന്നു എന്നാണ് ബയില്‍വന്‍ രംഗനാഥന് പറയുന്നത്.
അതേസമയം ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ തൃഷ ഇപ്പോൾ റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക