ഒരുപാട് ആരാധകരുള്ള മലയാളി താരമാണ് ആസിഫ് അലി. താരത്തിന്റെ വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞദിവസം. വളരെ ആഘോഷപൂർവ്വം നടന്ന പത്താം വിവാഹ വാർഷിക ആഘോഷ ചടങ്ങുകൾ ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത് “ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി” എന്ന തലക്കെട്ടോടെ ആണ്.
2013 ൽ വിവാഹിതരായ ആസിഫ് അലിക്ക് ആദം,ഹയ എന്നീ രണ്ട് മക്കൾ ഉണ്ട്. ഒരുപാട് പുതിയ റെക്കോർഡുകളുമായി ബോക്സ് ഓഫീസിൽ ഇപ്പോഴും പ്രദർശനം തുടരുന്ന 2018 ആണ് ആസിഫ് അലി അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്ത മോഹൻദാസ് ആസിഫിന്റെ നായികയായി എത്തിയ “മഹേഷും മാരുതിയും” ആണ് ആസിഫ് നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക