നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങൾ മാതളത്തിലുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോളിന്റെ നിയന്ത്രണത്തിന് മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
ആരോഗ്യം മെച്ചപ്പെടുത്താൻ മാതളം വളരെയധികം സഹായിക്കും. അതിനാല്‍ ദിവസവും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്റെ വളരെ നല്ലതാണ്.
ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് മാതളം .
പ്രതികരിക്കാൻ ഇവിടെ എഴുതുക