മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ടെലിവിഷൻ താരങ്ങളായ സ്നേഹയും ശ്രീകുമാറും. വിവാഹശേഷം തങ്ങളുടെ പൊന്നോമനക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും താരങ്ങൾ പങ്കുവെക്കാറുണ്ട്. ഗർഭകാലത്ത് നിറവയറുമായി നൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ “പൊന്നൂഞ്ഞാലി” എന്ന ഗാനത്തിന് ദൃശ്യാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. അതീവ സ്നേഹത്തോടെ തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് ദൃശ്യാവിഷ്കാരത്തിന്റെ പ്രമേയം. ഇതിനോടകം തന്നെ ജനപ്രീതി പിടിച്ചു പറ്റിയ വീഡിയോ സംവിധാനം ചെയ്തത് അബ്ബാദ് റാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക