ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് 17 വയസ്സുകാരിയായ കുട്ടിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു വെന്നും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പോലീസ് അകമ്പടിയോടെയാണ് ആംബുലൻസിന്റെ യാത്ര.
കട്ടപ്പനയിൽ നിന്ന് ചെറുതോണി തൊടുപുഴ വഴിയാണ് ആംബുലൻസ് കടന്നുപോരുന്നത്. നിലവിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ സിവിൽസയിലുള്ള 17കാരിയായ ആൻ മരിയ ജോയിയെ എറണാകുളം അമൃത ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. KL-06-H-9844 എന്ന നമ്പർ ഉള്ള ആംബുലൻസിലാണ് കുട്ടിയെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക