ഇനി മുതൽ നാണയ എടിഎമ്മുകളും എത്തുകയാണ്. രാജ്യത്തെ 12 നഗരങ്ങളിലാണ് ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന കോയിന് വെന്‍ഡിംഗ് മെഷീനുകള്‍ എത്തുക.
നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതി. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ മെഷിനുകൾ സ്ഥാപിക്കുക.
അറിയുമോ ചോളത്തിന്റെ ഈ ആരോഗ്യ ഗുണങ്ങള്‍
ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായിരിക്കും മെഷിനുകൾ സ്ഥാപിക്കുന്നത്.
റിസര്‍വ് ബാങ്ക് ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
അതേസമയം, കേരളത്തിൽ നിന്ന് കോഴിക്കോട് ജില്ല മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
മെഷീനിലെ ക്യു.ആര് കോഡ് സ്കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങള് വേണമെങ്കിലും ഉപഭോക്താവിന് സ്കാന്‍ ചെയ്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക