രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് നാം വിളിക്കുന്നത്. മിക്കവരിലും ‘ടൈപ്പ് 2’ പ്രമേഹമാണ് ഇന്ന് കണ്ടുവരുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ എന്നിങ്ങനെ പല കാര്യങ്ങളും പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം മരുന്നിന്റെ സഹായമില്ലാതെ നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹത്തെ നിയത്രിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
ഒന്ന്…
പുളിയുള്ള പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ പോലെ സിട്രസ് പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഇവ ആരോഗ്യത്തിനും ഉത്തമമാണ്.
രണ്ട്…
നെല്ലിക്ക ആണ് രണ്ടാമത്തേത്. ധാരാളം നാരുകൾ അടങ്ങിയ ഇവ പ്രമേഹം നിയന്ത്രിക്കുന്നു. വിറ്റാമിന്‍ സി ഉള്ളതിനാല്‍ പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ ഉത്തമമാണ്.
മൂന്ന്…
സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി ഇനത്തിൽപ്പെടുന്ന പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ഒരുപാട് ഉള്ളതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
നാല്…
നട്സ് ആണ് അവസാനമായി ഈ പട്ടികയിലുള്ളത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക