സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹോർമോൺ തകരാറുകളിലൊന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). സ്ത്രീകളിലെ പ്രത്യുത്പാദന അവയവമായ അണ്ഡാശയങ്ങളിൽ അസാധാരണമായ അളവിൽ ആൻഡ്രോജൻ എന്ന ഹോർമോൺ കൂടുന്നതാണ് ഇതിന് കാരണമാകുന്നത്.
പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടാൻ ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം…
പിസിഒഎസ് ഉള്ള സ്ത്രീകൾ പലപ്പോഴും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കാം.അതിനാൽ. ശരീരഭാരം കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.
പിസിഒഎസ് ഉള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണ ക്രമീകരണം നടത്തണം. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ ധാരാളം കഴിക്കണം. ഇതിലൂടെ അവശ്യ പോഷകങ്ങൾ നൽകുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യും.
മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യായാമങ്ങൾ ഒരുപാട് ഗുണം ചെയ്യും. ആഴ്ചയിൽ അഞ്ച് തവണയെങ്കിലും 30 മിനിറ്റ് വീതം വ്യായാമം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക