പട്ടികജാതി-വർഗ പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനായി 49.8 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി റിപ്പോർട്ട്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ എസെൻഡൈൻ ബംഗ്ലാവാണ് നവീകരിക്കുന്നത്.
തുക ഉയർന്നേക്കാമെന്ന് പൊതുമരാമത്ത് ഉന്നതർ നൽകുന്ന സൂചന. എന്തൊക്കെ അറ്റകുറ്റപ്പണികളാണ് വസതിയിൽ നടത്തേണ്ടതെന്ന് ഉത്തരവിൽ വിശദമാക്കിയിട്ടില്ല. പഴയ കെട്ടിടമായ എസെൻഡൈനിൽ ചോർച്ച അടക്കമുള്ള പ്രശ്നമുള്ളതിനാൽ നവീകരിക്കുന്നതിന് ധനകാര്യ വകുപ്പ് ഏപ്രിലിൽ അനുമതി നൽകിയിരുന്നു.
അടുത്തിടെയാണ് ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരിക്കുന്നതിനായി വീണ്ടും പണം അനുവദിച്ചത്. മൂന്നാം ഘട്ടത്തിൽ 3.84 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ആകെ നീന്തൽകുളം നവീകരിക്കാനായി അനുവദിച്ച തുക 38 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക