ഹോളിവുഡിലെ സൂപ്പർ താരമാണ് ലിയോനാർഡോ ഡികാപ്രിയോ. 58കാരനായ താരത്തിന്റെ പ്രണയങ്ങളെല്ലാം വലിയ വാർത്തകളായിരുന്നു. ഇപ്പോഴിതാ പുതിയ പ്രണയം കണ്ടെത്തിയിരിക്കുകയാണ് ഡികാപ്രിയോ എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് മോഡലാണ് നീലം ഗിൽ. ഡികാപ്രിയോയ്ക്കൊപ്പം നീലത്തെ കണ്ടതാണ് ഗോസിപ്പുകൾക്ക് തിരികൊളുത്തിയത്. ഈ 28 കാരിയായ പഞ്ചാബി സുന്ദരിയുമായി ഡികാപ്രിയോ പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നീലിനൊപ്പമാണ് ഡികാപ്രിയോ എത്തിയത്. അതുകഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും പാപ്പരാസികള്‍ക്ക് മുന്പില് കുടുങ്ങിയത്. ഡികാപ്രിയോയുടെ അമ്മയും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക