പ്രീ പ്രൈമറിക്കാർക്ക് ശനിയാഴ്ചകളിൽ ക്ലാസ് വേണമോ എന്ന കാര്യത്തിൽ സ്കൂൾതലത്തിൽ തീരുമാനമെടുക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്രൈമറി ക്ലാസുകാർക്ക് ശനിയാഴ്ചകളിൽ പ്രവർത്തി ദിവസമാണ്.
സ്കൂൾ അക്കാദമിക് കലണ്ടർ പ്രീ പ്രൈമറിക്ക് ബാധിതമായിരിക്കില്ല. അതിനാൽ തന്നെ പ്രവർത്തി ദിവസമായി തീരുമാനിച്ച ശനിയാഴ്ചകളിലും ഏപ്രിലിലെ അധിക ദിവസങ്ങളിലും പ്രീ പ്രൈമറി ക്ലാസുകൾ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് പൊതു നിർദ്ദേശം നൽകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക