കലാഭവൻ ഷാജോണിനെ കേന്ദ്രകഥാപാത്രമാകുന്ന ‘സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സനൂപ് സത്യനാണു ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവൻ ഷാജോണാണ് രാമചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്,അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക