മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരി പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ചൊവ്വാഴ്ചയാണ് കളിക്കുന്നതിനിടെ കുട്ടി 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അകപ്പെട്ടത്. വീണപ്പോൾ 20 അടി താഴ്ച്ചയിൽ കുടുങ്ങിയ കുട്ടി പിന്നീട് 50 അടിയിൽ അധികം താഴ്ചയിലേക്ക് വീണതായി ജില്ലാ കളക്ടർ അറിയിച്ചു.
” കുട്ടിയെ പുറത്തെടുക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട് എന്നും കുഴൽ കിണറിന്റെ വശത്ത് ഒരു കിടങ്ങ് കുഴിക്കുകയാണ്. 12 മണിക്കൂറിൽ അധികം ആയതിനാൽ കുട്ടിയുടെ അനക്കം വ്യക്തമായി കാണാൻ ആകില്ല” സെഹോർ പഞ്ചായത്ത് ഉദ്യോഗസ്ഥൻ ആശിഷ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക