ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അഭിനയ രംഗത്തെത്തുന്നത്. ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത മീരാ ജാസ്മിൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവ് നടത്തിയത്.
തിരിച്ചുവരവിൽ മീര പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
മകൾ എന്ന ചിത്രത്തിന് മുമ്പ് 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.
മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക