ഭാവന, ഹണി റോസ്, നിയതി കാദമ്പി, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഇപ്പോൾ ഇതാ ‘റാണി’ യിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘വാഴേണം വാഴേണം വാഴേണം ദൈവമേ..’, ‘ആകാശോം ഭൂമിയും വാഴേണം ദൈവമേ..’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു വാഴ്ത്തുപാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അനുഷ്ഠാന കലാരൂപമായിട്ടാണ് ചെയ്തിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഗാനം പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത് ജോനാഥൻ ബ്രൂസ് ആണ്.. ഒരു ഒമ്പതാം ഉത്സവത്തിന്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഈ ഗാനരംഗത്തിന്റെ അവതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക