കൊച്ചി: അംഗത്വമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി താരസംഘടനായ അമ്മ. സിനിമയില്‍ മുഖം കാണിച്ചുപോകുന്നവര്‍ക്ക് ഇനി അംഗത്വം നല്‍കില്ലായെന്നും പ്രശ്നക്കാര്‍ക്ക് അംഗത്വം നല്കുന്നതിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി ലഭിച്ച ഇരുപത്തി അഞ്ചോളം അപേക്ഷകളില്‍ പ്രശ്നമില്ലെന്ന് തോന്നിയ ധ്യാന്‍ ശ്രീനിവാസന് ഉള്‍പ്പെടെയുള്ള 12 പേര്‍ക്ക് അംഗത്വം നല്കി. ബാക്കിയുള്ള അപേക്ഷകള്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. നിര്‍മാതാക്കളുടെ നിസ്സഹകരണം നേരിടുന്ന യുവനടന് ശ്രീനാഥ് ഭാസിയുടെ അപേക്ഷയും ഇക്കൂട്ടത്തിലുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക