കർണാടക സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര. കർണാടകയിൽ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പു നൽകുന്ന “ശക്തി” പദ്ധതി നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിഎംടിസി ബസ്സിൽ മുഖ്യമന്ത്രി സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകും.
ഓരോ ജില്ലകളിൽ നിന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും ബസ്സിന് ഫ്ലാഗ് ഓഫ് നൽകും. ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വില കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് “ശക്തി” പദ്ധതി എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക