ഏത് ഷൂട്ടിനും അനുമതി നൽകി ഇന്ത്യൻ റെയിൽവേ .സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ഉൾപ്പടെയുള്ളവ ഓടുന്ന ട്രെയിനിലും റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലും നടത്താം.
ഇവയ്ക്ക് നിശ്ചിത ഫീസ് ഈടാക്കും.അക്കാദമിക ആവശ്യങ്ങൾക്കാണ് സ്റ്റിൽ ഫോട്ടോഗ്രഫി എടുക്കുന്നതെങ്കിൽ 750 രൂപ നൽകിയാൽ മതി.
വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍, മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ എന്നിവയ്ക്ക് ഒരു ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയാണ് ഈടാക്കുക.
വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയാണ് ഫീസ്. ഓടുന്ന ട്രെയിൻ ഉൾപ്പെടെയുള്ള സ്റ്റിൽ ഫോട്ടോഗ്രഫിക്ക് 1500 രൂപ ഫീസ് ഈടാക്കും. വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിൽ സ്റ്റിൽ ഫോട്ടോഗ്രഫിയ്ക്ക് 1000 രൂപയാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക