മൂന്നാർ രാജമലയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് അഞ്ച് വൈദ്യുത ബസ്സുകൾ വാങ്ങുന്നു. ബസ്സുകൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡാണ് സിഎസ്ആർ ഫണ്ട് മുഖേന പണം അനുവദിച്ചത്.
രജനികാന്ത് ചിത്രം ജയിലർ ഓഗസ്റ്റ് പത്തിന്; വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
അഞ്ചാംമൈലിൽ നിന്ന് വിനോദസഞ്ചാരികളെ രാജമലയിലേക്ക് എത്തിക്കുന്ന ഡീസൽ ബസുകൾ മാറ്റും. പുതിയ ഓരോ ബസ്സിലും 30 പേർക്ക് വീതം സഞ്ചരിക്കാം.
അതേസമയം, രാജമല സന്ദർശകർക്കായി വനംവകുപ്പ് പുതിയതായി രണ്ട് ബഗ്ഗി കാറുകൾ കൂടി എത്തിച്ചു. ഇതോടെ കാറുകളുടെ എണ്ണം അഞ്ചായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക