യു ഡി എഫ് കൺവീനർ എം എം ഹസ്സനും ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ. പാർട്ടിയെ സംരക്ഷിക്കേണ്ടവർ തന്നെ ഗ്രൂപ്പ് കളിച്ചും പാർട്ടിയ്ക്കകത്തുള്ള ആഭ്യന്തരകാര്യങ്ങൾ സംഘടനയ്ക്കകത്ത് ചർച്ച ചെയ്യാതെ മാധ്യമങ്ങളിലൂടെ സ്ഥിരമായി പരസ്യപ്പെടുത്തുന്നത് പ്രവർത്തകർക്കിടയിൽ ആശങ്കയുളവാക്കുന്നതായും സുധാകരൻ തുറന്നടിച്ചു.
തെറ്റ് തങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതു തിരുത്താൻ തങ്ങൾ തയ്യാറാണ് ഹൈക്കമാന്റിൽ വിശ്വാസമുള്ളവർക്ക് അവരെ സമീപിക്കാം. അതിൽ തങ്ങൾക്ക് പരാതി ഒന്നും ഇല്ലെന്നും സുധാകരൻ പറഞ്ഞു. പക്ഷേ പാർട്ടിക്ക് അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു നീക്കവും പാർട്ടിയെ സഹായിക്കാൻ വേണ്ടിയുള്ളതല്ലെന്ന് അവരെ ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക