ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന മഹത്തായ ഒരു പ്രവർത്തിയാണ് രക്തദാനം. രക്തദാനം മഹാദാനം എന്ന് പറയുന്നതും അതുകൊണ്ടുതന്നെയാണ്. ഇത്രയേറെ വേഗം ഏറിയതും വേദന ഇല്ലാത്തതുമായ ജീവൻ രക്ഷിക്കാൻ ഉതകുന്ന മറ്റൊരു പ്രവർത്തി വേറെയില്ല. രക്തം ദാനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്തദാന ദിനത്തിന്റെ ലക്ഷ്യം. എല്ലാവർഷവും ഇന്നേദിവസം രക്തദാന ദിനം ആചരിച്ചുവരുന്നുണ്ട്. രക്തദാനത്തിന്റെ അവബോധം ജനങ്ങളിൽ വളർത്തുന്നതിനും രക്തദാനത്തിന് ആളുകളെ സന്നദ്ധരാക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.
രക്തം നൽകുക പ്ലാസ്മ നൽകുക ജീവിതം പങ്കിടുക പലപ്പോഴും പങ്കിടുക എന്നതാണ് ഈ വർഷത്തെ ലോക രക്തദാന ദിന പ്രമേയം. രക്തത്തോടൊപ്പം ജീവൻ രക്ഷിക്കാനുതകുന്ന പ്ലാസ്മയും ദാനം ചെയ്യണമെന്ന് ആശയം വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയത്തിന്റെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനപറഞ്ഞു. ലോകത്താകമാനം ആയി ഏകദേശം 118.54 ദശലക്ഷം രക്തദാനങ്ങൾ ഇതുവരെ നടന്നിട്ടുള്ളതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. രക്ത ഗ്രൂപ്പുകളെ ആദ്യമായി തിരിച്ചറിഞ്ഞ കാൾലാൻഡ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് നമ്മൾ ലോകമെമ്പാടും രക്തദാന ദിനമായി ആചരിക്കുന്നത്.
2005 മുതൽ ആണ് ജൂൺ 14 ലോകമെമ്പാടും രക്തദാന ദിനമായി ആചരിച്ചു തുടങ്ങിയത്. 45 മുതൽ 50 കിലോഗ്രാം ഭാരമുള്ള 18നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാം. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. ശരീരത്തിലെ താപനില നോർമൽ ആയിരിക്കുകയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയുകയും ചെയ്യരുത്. രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാം എന്നതിലുപരി രക്തദാതാവിനും നിരവധി ഗുണങ്ങൾ രക്തം ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക