മഴക്കാലം ഇങ്ങെത്തി കഴിഞ്ഞു. മഴക്കാലം പനിക്കാലം കൂടിയാണ്. പനിയും ചുമയും പെട്ടെന്ന് മാറാൻ ഉള്ള ഒരു ഒറ്റമൂലിയാണ് ഇനി പറയുന്നത്. പനി വരുമ്പോൾ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ഇതൊന്ന് പരീക്ഷിച്ചു നോക്കാം.
ഇതിന് ആദ്യം വേണ്ടത് പനിക്കൂർക്കയില ആണ്.പനിക്കൂർക്കയില നമ്മൾ സാധാരണ പനിക്ക് ഉപയോഗിക്കാറുണ്ട്. എങ്കിലും ഇത് കഴിക്കുന്നത് പലർക്കും ഇഷ്ടമല്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ പനിക്കൂർക്കയില എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പനിക്കൂർക്കയില കുറച്ചു വെള്ളത്തിൽ ഇട്ടു കൊടുക്കുക. ഇതിലേക്ക് കുറച്ച് ചായപ്പൊടി കൂടി ചേർത്തു കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കുക. പനിക്കൂർക്ക ഇല നല്ലതുപോലെ വാടണം. നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. വേണമെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാം. ( പഞ്ചസാര ഇല്ലാതെ കുടിക്കുന്നതാണ് നല്ലത്).ശേഷം ഇതിനെ ഒന്നുകൂടി അരിച്ചെടുക്കണം. ഇത് ഇനി ചെറിയ ചൂടിൽ കുടിക്കണം.
വളരെ പെട്ടെന്ന് തന്നെ പനിയും ചുമയും പമ്പ കടക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ഒറ്റമൂലി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക