ലെമണ്‍ ഗ്രാസ്
ലെമണ്‍ ഗ്രാസ് വീടിന് ഭംഗിയും പണവും നല്‍കുമെന്നാണ് വിശ്വാസം. ഇത് വീടിന് ഊര്‍ജം നല്‍കുകയും ചെയ്യും.
മുള
മുള വീടിന് ഭാഗ്യം കൊണ്ടുവരും. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ഏകാന്തതയും ഡിപ്രഷനും അകറ്റുവാനും സഹായിക്കുമെന്നാണ് വിശ്വാസം
തുളസി
തുളസി പരിപാവനമായി കരുതപ്പെടുന്ന സസ്യമാണ്. ഇത് വീടിന്റെ മുന്‍പിന്‍ വയ്ക്കുന്നത് ദുഷ്ട ശക്തികളെ അകറ്റാനും വീടിന് ഐശ്വര്യം കൊണ്ടുവരാനും സഹായിക്കും. പണം, സ്നേഹം, ഭാഗ്യം എന്നിവ നല്കുമന്നു വിശ്വസിയ്ക്കുന്ന ഈ സസ്യം ഐശ്വര്യദായകമാണ്.
ലാവെന്‍ഡര്‍
വീടിന് ശാന്തത നല്കാന് ലാവെന്‍ഡര്‍ സഹായിക്കും. ഇത് സുഗന്ധദായകവുമാണ്.
റോസ്
റോസ് വീട്ടില്‍ സ്നേഹം നിറയ്ക്കുമെന്നു പറയാം. ഇത് വേദനകള്‍ ശമിപ്പിയ്ക്കാനും വീട്ടില്‍ ഭാഗ്യം നിറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക