കൊച്ചി: നടന് വിനായകനെതിരെ പരാതിയുമായി യുവാവ് ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെ നടന് തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ഹര്‍ജി നല്‍കിയിരുന്നു.
കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്. പഞ്ചാബിലെ സ്കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക