‘ജാക്സൺ ബസാർ യൂത്തി’ന്റെ ഒടിടി സംപ്രേക്ഷണ അവകാശം സൈന പ്ലേ സ്വന്തമാക്കി. നവാഗതനായ ഷമൽ സുലൈമാനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ‘ജാക്സൺ ബസാർ യൂത്ത്’ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ‘ജാക്സൺ ബസാർ യൂത്തി’ല്‍ വേഷമിട്ടത്. ഉസ്മാൻ മാരാത്തായിരുന്നു ചിത്രത്തിന്റെ രചന. കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെഎം എന്നിവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക