തിരുവനന്തപുരം മൃഗശാലയിൽ ഇനിമുതൽ പുതിയ രണ്ട് സിംഹങ്ങൾ കൂടി. 5 വയസ്സുള്ള ഒരു ആൺ സിംഹത്തെയും ആറു വയസ്സുള്ള ഒരു പെൺ സിംഹത്തെയും ഈ മാസം അഞ്ചാം തീയതിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. രണ്ട് സിംഹങ്ങൾക്കും മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പേരിടൽ കർമ്മം നിർവഹിച്ചു.
ആൺ സിംഹത്തിന് “ലിയോ” എന്നും പെൺ സിംഹത്തിന് “നൈല” എന്നുമാണ് പേര് നൽകിയിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങളുടെ ആരോഗ്യനിലതൃപ്തികരമാണ്. സിംഹങ്ങൾക്കൊപ്പം കൊണ്ടുവന്ന എമു പക്ഷികളുടെയും ഹനുമാൻ കുരങ്ങുകളുടെയും ആരോഗ്യനിലയും തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക