കെഎസ്ആർടിസി ആരംഭിക്കുന്ന കൊറിയർ സർവീസ് പാലക്കാട് കോയമ്പത്തൂരിലും തിങ്കളാഴ്ച മുതൽ തുടങ്ങും. കേരളത്തിലും തമിഴ്നാട്ടിലുമായി 55 സ്ഥലങ്ങളിലാണ് സേവനം ലഭ്യമാക്കുക.
ആദ്യഘട്ടത്തിൽ തന്നെ കൊറിയർ അയക്കുവാനും ഏറ്റെടുക്കുവാനുമുള്ള സൗകര്യം പാലക്കാട് ജില്ലയിൽ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിലും കോയമ്പത്തൂരിൽ ഗാന്ധിപുരം സ്റ്റാൻഡിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതേസമയം രണ്ടാംഘട്ടത്തിൽ ഡോർ ടു ഡോർ സേവനവും ആരംഭിക്കും.
ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യചിത്രം; ടീസർ പുറത്തുവിട്ട് ധോണി
കേരളത്തിൽ എവിടെയും കൊറിയർ പാഴ്സൽ കൈമാറാൻ കഴിയുമെന്ന് കെഎസ്ആർടിസി ഉറപ്പു നൽകുന്നുണ്ട്. 16 കൊറിയർ കൈമാറാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ ഉറപ്പ്.
പാഴ്സൽ അയക്കേണ്ട ആളുടെയും സ്വീകരിക്കേണ്ട ആളുടെയും വിലാസം പാഴ്സലിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല തിരിച്ചറിയൽ രേഖയും നിർബന്ധമാണ്
പാഴ്സൽ പോകേണ്ട സ്ഥലത്തേക്ക് ഏറ്റവും ആദ്യം പോകുന്ന ബസ്സിൽ തന്നെ കയറ്റി അയയ്ക്കും. തിരിച്ചറിയൽ രേഖയുമായി ഡിപ്പോയിൽ ചെന്ന് പാഴ്സൽ സ്വീകരിക്കാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക