മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ബാല ഇപ്പോൾ. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ കേരളത്തില്‍ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല. അതേ.. എല്ലാവര്ക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണം എന്ന് എനിക്കുണ്ട്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നല്‍കുകയും ചെയ്തു’, എന്നാണ് ബാല പറയുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി 2, ബിലാലിനെ പറ്റി താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക