മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതും നാലാമതും പ്രധാനമന്ത്രി ആകുന്നതും കാത്തിരിക്കുകയാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഷഹബാസ് ഷെരീഫ്. നവാസ് ശരീഫ് മടങ്ങിയെത്തിയാലുടൻ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നും ഷഹബാസ് ശരീഫ് വ്യക്തമാക്കി. നവാസ് ശരീഫ് തിരിച്ചെത്തിയാലുടൻ മുസ്ലീം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നവാസ് ശരീഫ് തിരിച്ചെത്തിയാൽ രാഷ്ട്രീയം അടിമുടി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പനാമ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന നവാസ് ശരീഫ് വിദേശ ചികിത്സയ്ക്കായി പോയെങ്കിലും പിന്നീട് മടങ്ങി എത്തിയില്ല. പ്രസിഡന്റ് സുപ്രീംകോടതി റിവ്യൂ ഓഫ് ജഡ്ജ്മെന്റ് ആൻഡ് ഓർഡർസ് ആക്ട് 2023 ഒപ്പുവെച്ചതോടെ ആജീവനാന്ത ആ യോഗ്യതയ്ക്കെതിരെ നവാസ് ശരീഫിന് അപ്പീൽ നൽകാൻ പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽബി അവസരം നൽകിയിരുന്നു. അയോഗ്യൻ ആക്കിയതിനെതിരെ ഹർജി നൽകാൻ നവാസ് ശരീഫിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക