അബുദാബി: അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. ഇന്ന് ദുബൈയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലരയ്ക്ക് ദുബൈയ് ബിസിനസ് ബെയിലെ താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷനാകും. സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സുഞ്ജോയ് സുധീര്‍, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ അമന് പുരി, ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക